പെരിന്തൽമണ്ണ: സിപിഎം സ്ഥാനാർഥി നിർണയം കഴിഞ്ഞതോടെ പെരിന്തൽമണ്ണ നിയോജക മണ്ഡലം എൽഡിഎഫ് സ്ഥാനാർഥിയായ വി.പി. മുഹമ്മദ് ഹനീഫ മുതിർന്ന സിപിഎം നേതാവ് പാലോളി മുഹമ്മദ്കുട്ടിയെ കണ്ട് അനുഗ്രഹം വാങ്ങി. പാലോളിയുടെ കുലിക്കിലിയാടുള്ള വീട്ടിലെത്തിയാണ് കണ്ടത്. സിപിഎം ജില്ലാ കമ്മിറ്റി അംഗം കെ. ശ്യാം പ്രസാദും ഹനീഫയും കൂടെ ഉണ്ടായിരുന്നു.